26 April Friday
ഡൽഹി കർഷകസമരത്തിന് ഐക്യദാർഢ്യം

കർഷക സമരത്തോടൊപ്പം നാടും നഗരവും

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലുള്ള വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിലുള്ള അനിശ്ചിതകാല സത്യഗ്രഹം 67–-ാം ദിവസവും ആവേശകരമായി തുടരുന്നു. കോർപറേഷൻ ഓഫീസിനു മുന്നിൽ വെള്ളിയാഴ്‌ച സത്യഗ്രഹം  കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കിസാൻസഭാ ജില്ലാ ജോയിന്റ്‌  സെക്രട്ടറി പി കെ രാജേശ്വരൻ അധ്യക്ഷനായി. കർഷക സംഘം ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ സെബി ജോസഫ് പെല്ലിശേരി, കെ രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് കയ്യുമ്മു, പുഴയ്ക്കൽ ഏരിയ സെക്രട്ടറി വി വി ഗംഗാധരൻ, ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്, തൃശൂർ ഏരിയ പ്രസിഡന്റ് എം ശിവശങ്കരൻ, എ എൻ കൃഷ്ണകുമാർ, പി ടി പ്രവീൺ പ്രസാദ്, സി ടി സോമരാജ്,  എം ആർ രാധാകൃഷ്ണൻ, എം കെ അജിത് കുമാർ  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top