26 April Friday

കുടുംബശ്രീ ഓഡിറ്റര്‍മാരുടെ ഫീസ് പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

 

തൃശൂർ
കുടുംബശ്രീ ഓഡിറ്റർമാരുടെ ഓഡിറ്റ് ഫീസിൽ കാലാനുസൃതമായി വർധന വരുത്തണമെന്നും സാമൂഹ്യസുരക്ഷാ പദ്ധതിയിലുൾപ്പെടുത്തണമെന്നും ഓൾ കേരള കുടുംബശ്രീ ഓഡിറ്റേഴ്സ് യൂണിയൻ (സിഐടിയു) പ്രഥമ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ട്രഷറർ എ സിയാവുദ്ദീൻ    ഉദ്ഘാടനംചെയ്‌തു. പ്രസന്ന സുദർശൻ അധ്യക്ഷയായി. എകെകെഎയു സംസ്ഥാന പ്രസിഡന്റ്‌  സുശീല പ്രദീപ് സംസാരിച്ചു. ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്ന ചാർട്ടേർഡ് അക്കൗണ്ട് ഫീസ് ജില്ലാ മിഷൻ നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ലീന ഭരതൻ (പ്രസിഡന്റ്‌), ജൂല റപ്പായി (സെക്രട്ടറി), സി ഡി ചന്ദിക (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top