27 April Saturday

വിദ്യാര്‍ഥികള്‍ക്ക് മാസ്ക് വിതരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
തൃശൂർ
എസ്എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന കുട്ടികൾക്ക്‌  മാസ്ക്‌  വിതരണം ചെയ്‌തു.  ജില്ലാപഞ്ചായത്തും സമഗ്ര ശിക്ഷ കേരളയും ചേർന്നാണ് മാസ്ക്‌ തയ്യാറാക്കി കുട്ടികളുടെ വീടുകളിലേക്ക് എത്തിക്കുന്നത്. അയ്യന്തോൾ ജിവിഎച്ച്എസ്എസിൽ  പഠിക്കുന്ന ആദർശിന്റെ വീട്ടിൽ പോയി മാസ്കും  ആരോഗ്യവകുപ്പ്  നിർദേശങ്ങളടങ്ങിയ കുറിപ്പും  നൽകി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉ‌ഘാടനം നിർവഹിച്ചു. 
ജില്ലാ പഞ്ചായത്ത്‌ വൈസ്‌ ‌ പ്രസിഡന്റ്‌ എൻ കെ ഉദയ പ്രകാശ്, ജെന്നി ജോസഫ്, മഞ്ജുള അരുണൻ,  ദീപ, ഷീല വിജയകുമാർ,  പി കെ  ലോഹിതാക്ഷൻ, സിജി മോഹൻദാസ്, അഡ്വ. ജയന്തി സുരേന്ദ്രൻ, ടി ജി ശങ്കരനാരായണൻ, എം പത്മിനി, സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ–-ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ, പ്രോഗ്രാം ഓഫീസർ ഡോ. വി പി മുഹമ്മദ് ഷാജുദ്ദീൻ,  കെ ഡേവിഡ് എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top