26 April Friday

ലൈഫ്‌: ഭവനരഹിതരില്ലാത്ത ജില്ലയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

തൃശൂർ

വീടെന്ന സ്വപ്നം യാഥാർഥ്യമാകില്ലെന്ന് കരുതിയ ആയിരങ്ങളാണ്‌ ഇന്ന് പുത്തൻ വീട്ടിൽ സുഖസൗകര്യങ്ങളോടെ അന്തിയുറങ്ങുന്നത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി സ്വന്തമായൊരു വീടെന്ന യാഥാർഥ്യമാണ് സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്നവർക്ക് മുന്നിൽ തെളിഞ്ഞത്. സർക്കാർ അഞ്ചാംവാർഷികത്തിലേക്ക് കടക്കുന്ന സന്ദർത്തിൽ ലൈഫിന്റെ രണ്ടുഘട്ടങ്ങളിലായി 15,570 ആധുനിക സൗകര്യങ്ങളോടെയുള്ള മനോഹരമായ വീടുകൾ ഒരുങ്ങിക്കഴിഞ്ഞു. 
വീടുപണിയാൻ ഗതിയില്ലാത്തവർ, തകർന്ന വീടുകൾ പുതുക്കാനാകാത്തവർ, ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്നവർ, ടാർപോളിൻ വലിച്ചുകെട്ടി കൂര നിർമിച്ചു കഴിഞ്ഞവർ, കുടിലിൽ ഇഴജന്തുക്കളുടെ ശല്യം സഹിച്ച്‌  കഴിഞ്ഞിരുന്നവർ, എന്നിങ്ങനെ നരകയാതന അനുഭവിച്ചവർക്കാണ്‌   ആധുനിക  ഭവനങ്ങൾ ഒരുക്കി നൽകിയത്. 
ലൈഫിന്റെ മൂന്നും  നാലും ഘട്ടങ്ങളിലായി നിർമിക്കുന്ന ഫ്ലാറ്റുകളും വീടുകളും പൂർത്തിയാകുമ്പോൾ ഭവനരഹിതരില്ലാത്ത ജില്ലക്കായാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ 2953 വീടും രണ്ടാംഘട്ടത്തിൽ 4356 വീടും നിർമിച്ചു. ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരം 6740 വീടും, പിഎംഎവൈ പദ്ധതി പ്രകാരം 1521 വീടും  കൈമാറി. ഒന്നും രണ്ടും ഘട്ടങ്ങളിൽ, പൂർത്തീകരിക്കാതെ കിടന്ന വീടുകളും, ഭൂമിയുള്ള ഭവനരഹിതർക്കുമാണ് വീട്‌  നൽകിയത്.  7309 വീടുകളുടെ  താക്കോൽ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top