27 April Saturday

ഗ്രൂപ്പ് പോര്: പുതുക്കാട്‌ മണ്ഡലം 
കോൺഗ്രസ്‌ പുകയുന്നു

സ്വന്തം ലേഖകൻUpdated: Friday Nov 25, 2022
പുതുക്കാട് 
ഗ്രൂപ്പ്പോര് പുതുക്കാട് കോൺഗ്രസിൽ പുകയുന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ ആയി നിയോഗിക്കപ്പെട്ട എം പി വിൻസന്റിന് ഞായറാഴ്ച ആമ്പല്ലൂർ കമ്യൂണിറ്റി ഹാളിൽ  സ്വീകരണം നൽകുന്നുണ്ട്. ഈ പരിപാടി വിജയിപ്പിക്കാനായി ബുധനാഴ്‌ച പകൽ 11 ന്‌  കോൺഗ്രസ്‌ പുതുക്കാട് ഓഫീസിൽ ചേർന്ന യോഗം  ഐ ഗ്രൂപ്പുകാരായ അഞ്ച് ഡിസിസി ഭാരവാഹികളും ബഹിഷ്കരിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, സെക്രട്ടറിമാരായ ഗോപാലകൃഷ്ണൻ, ടി എം ചന്ദ്രൻ, സെബി കൊടിയൻ, കല്ലൂർ ബാബു എന്നിവരാണ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്ത  യോഗം ബഹിഷ്കരിച്ചത്. എം പി വിൻസന്റ് സ്വീകരണ യോഗത്തിന്റെ നോട്ടീസിൽ സുനിൽ അന്തിക്കാടിന്റെ പേരും ഡിസിസി ഭാരവാഹികളുടെ പേരുകളും ഒഴിവാക്കിയതാണ് പ്രതിഷേധ കാരണം.  
അതിനിടെ തുടർച്ചയായി പാർടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ്‌ അളഗപ്പനഗർ മണ്ഡലം വൈസ് പ്രസിഡന്റ് ജെൻസൻ കണ്ണത്തിനെ  ഡിസിസി നേതൃത്വം കഴിഞ്ഞ ദിവസം സസ്‌പെൻഡ്‌ ചെയ്തു. അതേ സമയം ജെൻസൻ കണ്ണത്തിനെതിരെ കോൺഗ്രസ്‌  അളഗപ്പ നഗർ മണ്ഡലം പ്രസിഡന്റ് ജിമ്മി മഞ്ഞളി  പുതുക്കാട് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top