27 April Saturday
ഇറ്റ്‌ഫോക്ക്‌

നാടകമേളയും 
ഒപ്പം ഭക്ഷ്യമേളയും

സ്വന്തം ലേഖകൻUpdated: Wednesday Jan 25, 2023

കുടുംബശ്രീ ഭക്ഷ്യമേള (ഫയൽചിത്രം)

തൃശൂർ
നാടകവൈവിധ്യത്തോടൊപ്പം ഭക്ഷണവൈവിധ്യത്തിന്റേയും മേളയാകും ഇത്തവണ ഇറ്റ്‌ഫോക്‌. കുടുംബശ്രീ മിഷൻ ഒരുക്കുന്ന ദേശീയ ഭക്ഷ്യമേള രാജ്യത്തെ വിവിധദേശങ്ങളിലെ തനതു ഭക്ഷണത്തിന്റെ സമ്മേളനമാകും. കേരളത്തിലെ വിവിധജില്ലകൾക്ക്‌ പുറമെ പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, തെലങ്കാന, ഉത്തർപ്രദേശ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള സ്‌റ്റാളുകളും മേളയിലൊരുക്കും. അതോടൊപ്പം ട്രാൻസ്‌ജൻഡർ ഗ്രൂപ്പുകളുടെ സ്‌റ്റാളുകളും മേളയിലുണ്ടാകും.
അട്ടപ്പാടിയിൽനിന്നുള്ള വനസുന്ദരി ചിക്കൻമുതൽ പ്രാദേശിക പാചകവിധികളുടെ കലവറതന്നെയാണ്‌ കുടുംബശ്രീ മിഷൻ ഒരുക്കുന്നത്‌. പ്രാദേശികമായ മസാലക്കൂട്ടുകളാണ്‌ ഇവയിൽ ഉപയോഗിക്കുക. കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ 12 സ്‌ററാളുകളാണ്‌ പ്രവർത്തിക്കുക. 25 വർഷത്തിലധികം പരിചയമുള്ള ഷെഫുമാരാണ്‌ മേൽനോട്ടം. കുടുംബശ്രീയുടെ ഭാഗമായ ഐഫ്രം(അദേഭ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫുഡ്‌ റിസർച്ച്‌ ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്)  പരിശീലനം നേടിയവരാണ്‌ ഫുഡ്‌സ്‌റ്റാളുകൾക്ക്‌ പിന്നിൽ പ്രവർത്തിക്കുക. ഇതിനകം തന്നെ ഇന്ത്യയിലും വിദേശത്തും ഭക്ഷ്യമേളകളൊരുക്കിയവരാണ്‌ ഇവർ. നാടകോത്സവത്തിൽ പങ്കാളികളാകുന്ന വിദേശസംഘങ്ങൾക്ക്‌ അതതു ദേശത്തെ  ഭക്ഷണവും കുടുംബശ്രീതന്നെയാണ്‌ ഒരുക്കുക. മുഴുവൻ ഭക്ഷ്യവിഭവങ്ങളും തത്സമയം പാചകമാണ്‌.   ഇൻഡോർ സ്‌റ്റേഡിയത്തോടു ചേർന്നാണ്‌ ഫുഡ്‌ഫെസ്‌റ്റ്‌ ഒരുക്കുക. രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ഉപഭോക്താവിന്‌ ആവശ്യത്തിനുള്ള കൂപ്പൺ കൗണ്ടറിൽ രാവിലെമുതൽ  വാങ്ങാം. ആവശ്യം കഴിഞ്ഞ്‌ കൂപ്പൺ ബാക്കി വന്നാൽ അതതു ദിവസംതന്നെ തിരികെകൊടുത്ത്‌ ബാക്കി പണം മടക്കി വാങ്ങാവുന്നതാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top