27 April Saturday

ലഹരിക്കെതിരെ സിഐടിയു 
മനുഷ്യച്ചങ്ങല തീർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ലഹരിക്കെതിരെ സിഐടിയു തീർത്ത മനുഷ്യച്ചങ്ങലയുടെ ഭാഗമായി ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് കൊടകരയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

തൃശൂർ
ലഹരിക്കെതിരെ തൊഴിലാളികവചം എന്ന മുദ്രാവാക്യമുയർത്തി സിഐടിയു നേതൃത്വത്തിൽ  ഏരിയ കേന്ദ്രങ്ങളിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തു. ഓരോ കേന്ദ്രത്തിലും നൂറുകണക്കിന്‌ തൊഴിലാളികൾ  കണ്ണികളായി. ജില്ലയിൽ 16 ഏരിയ കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങല തീർത്തു. 
കുന്നംകുളത്ത്‌ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം കെ കണ്ണനും  പുതുക്കാട്ട്‌  ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫും ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ ഒല്ലൂരിലും സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി തൃപ്രയാറിലും ഉദ്‌ഘാടനം ചെയ്‌തു. കൊടുങ്ങല്ലൂരിൽ  ജില്ലാ സെക്രട്ടറി എൻ കെ അക്ബർ എംഎൽഎയും തൃശൂരിൽ സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ഷാജനും  പാവറട്ടിയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി ഹരിദാസും  ഉദ്‌ഘാടനം ചെയ്‌തു. 
 ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എഫ് ഡേവിസ് ഇരിങ്ങാലക്കുടയിലും  ജില്ലാ സെക്രട്ടറി ആർ വി ഇക്ബാൽ മണ്ണുത്തിയിലും ജില്ലാ വൈസ് പ്രസിഡന്റ്‌ എ സിയാവുദ്ദീൻ വടക്കാഞ്ചേരിയിലും ജില്ലാ സെക്രട്ടറി കെ പി പോൾ തായംകുളങ്ങരയിലും ജില്ലാ വൈസ് പ്രസിഡന്റ്‌ സി സുമേഷ് തിരൂരിലും ഉദ്‌ഘാടനം ചെയ്‌തു. ഗുരുവായൂരിൽ സിഐടിയു ജില്ലാ സെക്രട്ടറി പി കെ പുഷ്പാകരനും മാളയിൽ  ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥനും ചാലക്കുടിയിൽ  ജില്ലാ സെക്രട്ടറി പി കെ ശിവരാമനും ചേലക്കരയിൽ കെ കെ മുരളീധരനും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top