27 April Saturday

ക്ഷീരശ്രീ പുരസ്‌കാര നിറവിൽ ജിജി

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ജിജി ബിജു

തൃശൂർ
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്    പ്രഖ്യാപിച്ച ക്ഷീരശ്രീ അവാർഡ്‌  ചാലക്കുടി മേലൂർ സ്വദേശിനിക്ക്‌. മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയാണ്  അവാർഡ്‌ പ്രഖ്യാപിച്ചത്.   വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകനുള്ള  ക്ഷീരശ്രീ  അവാർഡിനാണ്‌ മേലൂർ അടിച്ചിലിയിൽ നവ്യ ഫാംസ് നടത്തുന്ന  ജിജി ബിജു അർഹയായത്‌.  ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ്‌ അവാർഡ്‌.  
പശുക്കളും കിടാരികളും ഉൾപ്പെടെ ആകെ 267 ഓളം കന്നുകാലികളെ നിലവിൽ ജിജി  വളർത്തുന്നുണ്ട്. 1900 ലിറ്റർ പാൽ പ്രതിദിനം   ഉൽപ്പാദിപ്പിക്കുന്നുണ്ട്. നവ്യ ഫാംസ് എന്ന പേരിൽ പാലും പാലുല്പന്നങ്ങളും വിപണനം ചെയ്യുന്നു. ബിജു ജോസഫാണ് ഭർത്താവ്.
കുറഞ്ഞത് 50 കറവപ്പശുക്കളെ വളർത്തുന്നവരെയാണ് അവാർഡിനായി പരിഗണിച്ചത്. 
പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, വൃത്തി, പാലുല്പാദനം, പാലുൽപ്പന്നങ്ങൾ, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമാർജനം, നൂതനാശയങ്ങൾ, ശാസ്ത്രീയ പരിപാലന രീതികൾ, ഈ മേഖലയിൽനിന്നും ലഭിക്കുന്ന  വരുമാനം എന്നിവ പരിഗണിച്ചാണ് അവാർഡ്‌ നിർണയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top