08 May Wednesday

ലഹരിക്കെതിരെ കെെകോർത്ത് സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022
തൃശൂർ
ലഹരിക്കെതിരെ ജില്ലയിലെമ്പാടും ഏരിയാതലത്തിൽ സിഐടിയു മനുഷ്യച്ചങ്ങല തീർത്തു. മുഴുവൻ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകൾ ചങ്ങലയിൽ അണിനിരന്ന്‌ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. 
കൊടകരയിൽ ദേശീയ പാതയിൽ ആമ്പല്ലൂർ  മുതൽ പുതുക്കാട് വരെ മനുഷ്യച്ചങ്ങല തീർത്തു. സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് പുതുക്കാട് സെന്ററിൽ നടന്ന പൊതുയോഗവും യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. സിഐടിയു കൊടകര ഏരിയ പ്രസിഡന്റ് എ വി ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി പി ആർ പ്രസാദൻ, ട്രഷറർ പി സി ഉമേഷ്‌, ജില്ലാ കമ്മിറ്റി അംഗം എം കെ അശോകൻ, കെ കെ ഗോപി, എം എ ഫ്രാൻസിസ്, പി കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
മാള 
സിഐടിയു ആഭിമുഖ്യത്തിൽ  മാള ടൗണിൽ  ലഹരിവിരുദ്ധ  മനുഷ്യ ച്ചങ്ങലയും പൊതു യോഗവും നടത്തി. 
സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എ എസ് സിദ്ധാർഥൻ ഉദ്ഘാടനം ചെയ്തു. സി എസ് രഘു അധ്യക്ഷനായി. കെ വി ഉണ്ണിക്കൃഷ്ണൻ, ഇ വി സദാനന്ദൻ, ഷാജി ആറ്റാശ്ശേരി, ടി ബി വിജയരേഖ, സി എൻ ദേവകി,  എം എം നൗഷാദ്, ചന്ദ്രിക ശിവരാമൻ, ബഷീർ തെക്കത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top