26 April Friday

എൽഡിഎഫ്‌ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ബി ഡി ദേവസി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി
ചാലക്കുടി നഗരസഭയിലെ യുഡിഎഫ് ഭരണസമിതി നടത്തുന്ന വികസന വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി  സമര പ്രഖ്യാപന കൺവൻഷൻ നടത്തി. അധികാരത്തിലേറി രണ്ട് വർഷം പിന്നിടുമ്പോഴും അധികാര കൈമാറ്റമല്ലാതെ ചാലക്കുടിയിൽ ഒരു വികസനപദ്ധതി പോലും നടപ്പിലാക്കുന്നില്ലെന്നാണ് ആരോപണം. 
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി തുടങ്ങിവച്ച വികസന പദ്ധതികൾ പോലും പൂർത്തീകരിക്കാനോ മുൻ എംഎൽഎ ബി ഡി ദേവസിയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തികൾ നടപ്പിലാക്കാനോ മുനിസിപ്പൽ ഭരണസമിതി  ശ്രമിക്കുന്നില്ല. ഇതിനെതിരെ എൽഡിഎഫ് ചാലക്കുടി മുനിസിപ്പൽ കമ്മിറ്റി  നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായാണ് സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചത്.  
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഒന്നാംഘട്ടം പൂർത്തീകരിച്ച കലാഭവൻ മണി പാർക്കിന്റെ  രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി ഇപ്പോഴത്തെ ഭരണസമിതി ഒരു രൂപ പോലും ചെലവഴിക്കാൻ തയ്യാറായിട്ടില്ല. 2015ൽ സ്ട്രക്ച്ചർ മാത്രം നിർമിച്ച് ഉദ്‌ഘാടന മാമാങ്കം നടത്തിയ ടൗൺഹാൾ കഴിഞ്ഞ എൽഡിഎഫ് കൗൺസിലിന്റെ കാലത്താണ് 95ശതമാനം നിർമാണം പൂർത്തീകരിച്ചത്.  
സർക്കാർ അനുമതി ലഭിച്ച് മുഴുവൻ നടപടിക്രമങ്ങളും പൂർത്തീകരിച്ച് തുക അനുവദിച്ച മത്സ്യ മാർക്കറ്റ്, ഇൻഡോർ സ്റ്റേഡിയം, ചാലക്കുടി ബോയ്‌സ് സ്‌കൂൾ സ്റ്റേഡിയം, കലാഭവൻ മണി സ്മാരകം, റവന്യൂ ടവർ ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പിലാക്കാനുള്ള ഒരു  ശ്രമവും നഗരസഭ ഭരണാധികാരികളുടെ ഭാഗത്ത് നിന്നോ എംഎൽഎ യുടെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ലെന്നും കൺവൻഷൻ കുറ്റപ്പെടുത്തി.  കൺവൻഷൻ മുൻ എംഎൽഎ ബി ഡി ദേവസി ഉദ്‌ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർപേഴ്‌സൺ ഉഷ ശശിധരൻ അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകൻ, ടി പി ജോണി, സി എസ് സുരേഷ്, സി വി ജോഫി, അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top