26 April Friday

ശുചീകരണ തൊഴിലാളികളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കൊടുങ്ങല്ലൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ചെയർപേഴ്സൺ എം യു ഷിനിജ ആദരിക്കുന്നു

കൊടുങ്ങല്ലൂർ 
കൊടുങ്ങല്ലൂർ നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ചു.  താലപ്പൊലി, ഭരണി,   ശബരിമല ഭക്തർക്ക് ഭക്ഷണം നൽകുന്ന സമയങ്ങളിൽ  ഉൾപ്പെടെ നടത്തിയ ആത്മാർഥമായ  സേവനം കണക്കിലെടുത്താണ് 41 ശുചീകരണ തൊഴിലാളികളെയും  നഗരസഭ ആദരിച്ചത്‌.  നഗരസഭ ഹാളിൽ  ചെയർപേഴ്സൺ എം യു  ഷിനിജ ഉദ്ഘാടനം ചെയ്തു. 
വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി.    ലത ഉണ്ണികൃഷ്ണൻ, കെ എസ് കൈസാബ്, എൽസി പോൾ, ഒഎൻ ജയദേവൻ, ഷീല പണിക്കശേരി,  രശ്മി ബാബു, എൻ കെവൃജ,   സി എൽ സുബ്രഹ്മണ്യൻ, ഒ കെ നന്ദകുമാർ എന്നിവർ സംസാരിച്ചു. എല്ലാ തൊഴിലാളികൾക്കും സമ്മാനങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top