02 May Thursday

മനോരമ വാര്‍ത്ത 
അടിസ്ഥാനരഹിതം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Oct 23, 2023
തൃശൂർ
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്, ജില്ലാകമ്മിറ്റി യോഗങ്ങൾ സംബന്ധിച്ച് മനോരമ പത്രം ഞായറാഴ്ച നൽകിയ വാർത്ത അടിസ്ഥാന രഹിതമാണെന്ന്‌  ജില്ലാ സെക്രട്ടറി എം എം വർഗീസ്. മനോരമ ഇതുവരെ പ്രചരിപ്പിച്ച നുണക്കഥകൾ ജനങ്ങൾക്കിടയിൽ ഏശുന്നില്ലെന്നു  വന്നപ്പോഴാണ് ജില്ലാ സെക്രട്ടറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അഭിപ്രായ ഭിന്നതയെന്ന തരത്തിൽ വാർത്ത  നൽകിയത്.
സിപിഐ എമ്മിനെ തകർക്കാൻ  ബിജെപിയും കോൺഗ്രസും കേന്ദ്രഏജൻസികളും ചേർന്ന്‌ ജില്ലയിൽ ശക്തമായ ആക്രമണമാണ് നടത്തിയത്. മനോരമ ഉൾപ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങൾ ഇതിന്റെ പ്രചാരകരായും മാറി. കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ മറയാക്കിയായിരുന്നു കടന്നാക്രമണങ്ങൾ. സിപിഐ എം നേതൃത്വത്തിലോ പാർടി അംഗങ്ങളിലോ അണികളിലോ ഒരാൾപോലും ഈ പ്രചാരണങ്ങളിൽ കുടുങ്ങിപ്പോയിട്ടില്ല. ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും എടുത്ത തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നു.
മനോരമ വ്യാഖ്യാനിക്കുന്നതുപോലെയല്ല സിപിഐ എമ്മിന്റെ യോഗനടപടികൾ. തെറ്റായ വാർത്തകൾ തുടർച്ചയായി നൽകുന്നത് മാധ്യമ ധാർമികതയ്ക്ക് ചേർന്നതാണോ എന്ന് അവർതന്നെ പരിശോധിക്കണം. 
സിപിഐ എമ്മിനെ തകർക്കാൻ ഏത് നുണക്കഥയും വാർത്തയാക്കാറുള്ള മനോരമയുടെ ഈ അപവാദ പ്രചാരണവും ജനങ്ങൾ തള്ളിക്കളയുമെന്നും ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top