27 April Saturday

അതിരപ്പിള്ളി റോഡിൽ 
പകലും കാട്ടാനക്കൂട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

ചാലക്കുടി

അതിരപ്പിള്ളി റോഡിൽ പകലും കാട്ടാനക്കൂട്ടം ഇറങ്ങുന്നു. വൈകിട്ട് ആനക്കൂട്ടം ഇറങ്ങുന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമായി. പ്രദേശവാസികളും സഞ്ചാരികളും പലപ്പോഴും തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്. നേരത്തേ രാത്രിയിലാണ്‌ ആനക്കൂട്ടം റോഡിലിറങ്ങിയിരുന്നത്‌. ഇപ്പോൾ ഒറ്റയ്ക്കും കൂട്ടമായുമാണ് ഇവ റോഡിലിറങ്ങുന്നത്. വളവുകളിൽ അപ്രതീക്ഷിതമായി കാട്ടാന ഓടിയെത്തുന്നതും പതിവാണ്. തുമ്പൂർമുഴി മുതൽ പിള്ളപ്പാറ വരെയുള്ള ഭാഗത്താണ് കാട്ടാനകളുടെ ശല്യം വർധിച്ചത്‌. വൈകിട്ട്‌ അഞ്ച്‌ കഴിഞ്ഞാൽ പ്രദേശവാസികൾക്ക് പുറത്തിറങ്ങാനാകുന്നില്ല. ആന എതിരെ വരുന്ന വാഹനങ്ങൾക്കുനേരെ ഓടിയടുക്കുന്നതും തടയുന്നതും പതിവായി. ആനക്കൂട്ടത്തിന്റെ ആക്രമണ സ്വഭാവമറിയാതെ ഇവയുടെ ഫോട്ടോയെടുക്കാൻ സഞ്ചാരികൾ മുതിരുന്നത്‌ അപകടത്തിന് വഴിയൊരുക്കുമെന്ന്‌ നാട്ടുകാർ പറഞ്ഞു. ഞായർ പകലിറങ്ങിയ കാട്ടാനക്കൂട്ടം പിള്ളപ്പാറയിൽ പോൾ ചിറപ്പണത്ത്, ശൗലു പടയാട്ടി, പോളി തെക്കിനകത്ത് എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, കവുങ്ങ്‌ എന്നിവ മറിച്ചിട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top