26 April Friday

കൊയ്‌ത്തു യന്ത്രങ്ങളുടെ വാടക നിരക്ക് ഏകീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

 

തൃശൂർ
ജില്ലയിലെ പാടശേഖരങ്ങളിൽ കൊയ്ത്തു യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്‌ത്തു നടത്തുന്നതിന്റെ വാടക നിരക്ക് ഏകീകരിച്ചു നിശ്ചയിച്ചു. കോവിഡ്കാലത്ത്  പാടശേഖരങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ ഉയർന്ന വാടക ഈടാക്കിയതിനെത്തുടർന്ന് കർഷകർ ഏറെ ദുരിതത്തിലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വില ഏകീകരണം കൊണ്ടുവരുന്നതിന്റെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയിൽ കോൾപ്പാടസമിതി നേതാക്കളുമായി ചർച്ച നടത്തിയത്. 
യോഗത്തിൽ വാടക നിരക്ക് ഏകീകരിച്ചു നിശ്ചയിക്കാൻ  തീരുമാനമായി. യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിന് മണിക്കൂറിന് 1700 രൂപയാണ് പുതുക്കിയ വാടക നിരക്ക്. കൊയ്ത നെല്ല് ചാക്കിലാക്കി കൊടുക്കുന്നതിന് മണിക്കൂറിന് 300  രൂപയാണ് നിരക്ക്. 
കർടാർ, ക്ലാസ്‌‌ എന്നി വിഭാഗങ്ങളിൽപ്പെടുന്ന കൊയ്ത്ത് യന്ത്രങ്ങൾക്കും പുതിയ നിരക്ക് ബാധകമാണ്.
ജോൺ ഡിയർ ടയർ ടൈപ്പ് യന്ത്രം ഉപയോഗിച്ച് കൊയ്ത്തു നടത്തുന്നതിന് മണിക്കൂറിൽ 1500 രൂപയും ഈടാക്കും. നിശ്ചയിച്ച തുകയിൽ കൂടുതൽ വാടക വാങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കലക്ടർ അറിയിച്ചു.പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ എസ് മിനി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ  വി സന്ധ്യ, എഡിഎ ഡോ. എ ജെ വിവെൻസി, ജില്ലാ കോൾ കർഷക സംഘം ജനറൽ സെക്രട്ടറി എൻ കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top