09 May Thursday

ഏജീസ്‌ ഓഫീസിലേക്ക്‌ 
കർഷക മാർച്ച്‌ 26ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
തൃശൂർ
ചരിത്രപ്രസിദ്ധമായ ഡൽഹി ചലോ സമരത്തിന്റെ  ഓർമ ദിനത്തിന്റെ ഭാഗമായി 26ന്‌  സംയുക്ത കർഷക സമരസമിതി നേതൃത്വത്തിൽ ഏജീസ്‌ ഓഫീസ്‌ മാർച്ച്‌ നടത്തും. കേന്ദ്ര സർക്കാരിന്റെ  കർഷക വഞ്ചന തുറന്നു കാണിച്ച്‌ രാജ്‌ഭവനിലേക്കും കർഷകമാർച്ച്‌ നടത്തും. വിള സംഭരണം നിയമം വഴി നടപ്പാക്കുക,  കർഷകരുടെയും കർഷക ത്തൊഴിലാളികളുടെയും കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷക പെൻഷൻ വർധിപ്പിക്കുക, വിള ഇൻഷുറൻസ്‌ പദ്ധതി നവീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. 
തൃശൂർ  ഏജീസ്‌ ഓഫീസുകൾക്ക്‌ മുന്നിൽ  ശനി രാവിലെ 10ന്‌ നടക്കുന്ന പ്രതിഷേധക്കൂട്ടായ്‌മ  കേരള കർഷകസംഘം സംസ്ഥാന സെക്രട്ടറി  വൽസൻ പനോളി ഉദ്‌ഘാടനം ചെയ്യും.  സിഎംഎസ്‌ സ്‌കൂളിനു മുന്നിൽ നിന്ന്‌ രാവിലെ 9.30ന്‌ പ്രകടനം ആരംഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top