09 May Thursday

വാമോസ് നിനക്കായ് പാടുന്നു

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022

വാമോസ് അർജന്റീന മ്യൂസിക് ആൽബം അണിയറ പ്രവർത്തകരായ കെ എസ് അജയ് കൃഷ്ണ, ഫെൽഡൻസ് ഫ്രെഡി, വിഷ്ണു ദാസ്, വിഷ്ണു നാരായണൻ, ആനന്ദ് ഹരി എന്നിവർ

തൃശൂർ
‘നെഞ്ചമേ.. എൻ നെഞ്ചമേ..  ഈ നെഞ്ചിൽ നീയേ എന്നും  അർജന്റീന.  
 ആരുനീ.. ആരുനീ.  കാൽപ്പന്തിൻ മായാജലം അർജന്റീന.
 നെഞ്ചിലെ താളമായി എന്നും നീയേ വാമോസ്.... 
എന്നിലെ ജീവനിൽ നിഴലും നീയേ വാമോസ്’
ഖത്തറിലെ ലോകകപ്പ് മത്സരത്തിൽ അർജന്റീനയ്‌ക്കായി വിജയഗാനം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം   ആരാധകർ. കണിമംഗലം കൂർക്കഞ്ചേരി പ്രദേശത്തെ ഫുട്ബോൾ പ്രേമികളാണ്   വാമോസ് അർജന്റീന എന്ന മ്യൂസിക് ആൽബം  ഒരുക്കിയത്. സംവിധാനം  കെ എസ് അജയ് കൃഷ്ണയും ക്യാമറ ഫെൽഡൻസ് ഫ്രെഡിയുമാണ്.   വിഷ്ണുദാസ് എഴുതിയ വരികൾക്ക്  വിഷ്ണു നാരായണൻ, ആനന്ദ് ഹരി  എന്നിവർ  സംഗീതം നൽകി പാടിയ മ്യൂസിക് ആൽബം നന്ദനം ഇവന്റ്‌സാണ് നിർമിച്ചത്.  ബ്രസീൽ ആരാധകരായ സംവിധായകനും, ക്യാമറമാനും  ഈ മ്യൂസിക് ആൽബത്തിൽ അണിയറയിൽ പ്രവർത്തിച്ചതും പ്രത്യേകതയാണ്.   യുട്യൂബിലൂടെ പ്രകാശനവും നടത്തി.    ഗാനത്തിന് പിന്തുണയുമായി  ഐ  എം വിജയൻ, സി  കെ വിനീത് എന്നിവരും  ഹെനിസ് ടർഫ്ലെ ഭാരവാഹികൾ, ഫുട്ബാൾ കോച്ച്‌ നവീൻ,   ടി ടി പ്രസന്നൻ എന്നിവരും പ്രൊമോഷനിൽ പങ്കാളികളാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top