26 April Friday

വെള്ളിക്കുളങ്ങരയിൽ 15 കുടുംബത്തെ 
മാറ്റിത്താമസിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
വെള്ളിക്കുളങ്ങര 
ഇത്തനോളി ഭാഗത്ത് ബുധൻ വൈകിട്ട് ഏഴേകാലോടെ പെട്ടെന്ന് വെള്ളം പൊങ്ങിയത് പരിഭ്രാന്തി പരത്തി. 15 വീടുകളിൽ അരയ്‌ക്കൊപ്പം വെള്ളം കയറി. ഈ ഭാഗത്തെ സംരക്ഷിത വനത്തിൽ കനകമല ഭാഗത്ത്‌ ചെറിയ രീതിയിൽ മണ്ണിടിഞ്ഞതാണ് വെള്ളം പൊങ്ങാൻ കാരണമെന്നും ഭയക്കാൻ ഒന്നുമില്ലെന്നും വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച്‌ ഓഫീസർ അറിയിച്ചു. അതേ സമയം 15 കുടുംബങ്ങളെയും വെള്ളിക്കുളങ്ങര ജിയുപി സ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചതായി മറ്റത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് അശ്വതി വിബി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top