26 April Friday

എൺപതിലും തളരാതെ ശാന്ത

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

എറവ് ടിഎഫ്എം എൽപി സ്‌കൂൾ കോംപൗണ്ടിൽനിന്ന് പാഴ്പ്പുല്ലുകൾ നീക്കം ചെയ്യുന്ന ശാന്ത കൂട്ടാല

അരിമ്പൂർ
തൊഴിലുറപ്പ് തൊഴിലാളിയായ  ശാന്ത കൂട്ടാലയുടെ തൊഴിൽവീര്യം ചോർത്താൻ  കലശലായ ശ്വാസം മുട്ടലിനുമാവുന്നില്ല.  നാട്ടിലെ എറവ് ടിഎഫ്എം എൽപി സ്കൂളിന് ചുറ്റുമുള്ള പാഴ്പ്പുല്ലുകൾ നീക്കം ചെയ്യുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ് എൺപതിനോടടുക്കുന്ന ഈ വൃദ്ധ.
സഹപ്രവർത്തകരായ ഗീത പവിത്രൻ, മല്ലിക സുനിൽ, മണി വാസു, രമാഭായ് സിദ്ധാർഥൻ  എന്നിവരോടൊപ്പം  കട്ടയ്ക്കുനിന്ന് ജോലിയെടുക്കുകയാണവർ.
വെട്ടിയ പുല്ല് കെട്ടാക്കി  കൊണ്ടുപോവുന്ന ജോലിയാണ്‌ ശാന്തയുടേത്‌. കാണുമ്പോൾത്തന്നെ ഇവരുടെ കഠിനാധ്വാനത്തിന്റെ വീര്യം അറിയാനാകും.
ഭർത്താവ് ശ്രീധരൻ 30 വർഷം മുമ്പേ മരിച്ചു. ഏകമകളെ വിവാഹം കഴിച്ചയച്ചു. അരിമ്പൂർ പഞ്ചായത്ത് നൽകിയ മൂന്നു സെന്റിലെ ഒരു കൊച്ചു വീട്ടിലാണ് സന്തോഷത്തോടെ താമസിക്കുന്നത്. കോവിഡിനെത്തുടർന്ന് തൊഴിലുറപ്പ് നിശ്ചലമായതോടെ  കേരള സർക്കാർ നൽകുന്ന ക്ഷേമ പെൻഷനും സൗജന്യ ഭക്ഷ്യധാന്യങ്ങളുമാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയതെന്ന് ശാന്ത പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top