26 April Friday

ഡിസിസി സെക്രട്ടറിക്കെതിരെ പോക്സോ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 

കുന്നംകുളം 
ജില്ലാ കോൺഗ്രസ് സെക്രട്ടറിക്കെതിരെ കണ്ണൂരിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുന്നംകുളം ആർത്താറ്റ് സ്വദേശി വാഴപ്പിള്ളി ബിജോയ് ബാബു വിനെതിരെയാണ്  മകനെ ശാരീരികമായി ഉപദ്രവിച്ചെന്ന ഭാര്യയുടെ പരാതിയിൽ കണ്ണൂർ ജില്ലയിലെ കുടിയാൻമല പൊലീസ്  കേസെടുത്തത്‌.   യൂത്ത് കോൺഗ്രസ് ആലത്തൂർ ലോക്‌സഭാ മണ്ഡലം സെക്രട്ടറിയായി  പ്രവർത്തിക്കുമ്പോഴാണ്‌ ഇയാൾ യൂത്ത് കോൺഗ്രസ്‌ കണ്ണൂർ പാർലമെന്റ് മണ്ഡലം ഭാരവാഹിയായിരുന്ന യുവതിയുമായി പരിചയപ്പെടുന്നത്. പിന്നീടായിരുന്നു വിവാഹം. വിവാഹത്തിനുശേഷം കുറച്ചുകാലം യുവതിയോടൊപ്പം  കുന്നംകുളത്ത് താമസിച്ചു. കുടുംബ പ്രശ്നങ്ങൾമൂലം യുവതി കണ്ണൂരിലേക്ക് താമസം മാറ്റി. മകനെ കാണാൻ കണ്ണൂരിലേക്ക് പോകുമായിരുന്ന ബിജോയ് ബാബു കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായാണ് മജിസ്ട്രേറ്റിന്‌  യുവതി നൽകിയ മൊഴി. ഈ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top