27 April Saturday

സഖാവിന്‌ നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പതാക ഉയർത്തുന്നു

തൃശൂർ
കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപകൻ പി കൃഷ്‌ണപിള്ളയ്‌ക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. ചെങ്കൊടി ഉയർത്തിയും തോരണങ്ങളാൽ അലങ്കരിച്ചും ഛായാചിത്രം വച്ചും എഴുപത്തിനാലാമാണ്ടും നാട്‌ സഖാവിന്റെ ഓർമ പുതുക്കി.   പി കൃഷ്‌ണപിള്ളയ്‌ക്ക്‌ പാമ്പുകടിയേറ്റ കണ്ണർകാട്‌ ചെല്ലിക്കണ്ടത്തെ സ്‌മൃതിമണ്ഡപത്തിലും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും പുഷ്‌പാർച്ചനയും അനുസ്‌മരണസമ്മേളനങ്ങളും നടന്നു.
വലിയ ചുടുകാട്‌ രക്തസാക്ഷിമണ്ഡപത്തിലും കണ്ണർകാട് സ്‌മൃതി മണ്ഡപത്തിലും ചേർന്ന അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്‌തു.  വലിയ ചുടുകാടിലെ  യോഗത്തിൽ ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ആർ നാസർ സ്വാഗതം പറഞ്ഞു.   കണ്ണർകാട്  ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽ റോയ്‌ അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. 
പി കൃഷ്‌ണപിള്ളദിനം ജില്ലയിൽ  സമുചിതമായി ആചരിച്ചു.  കൊടിതോരണങ്ങളും മറ്റുമായി പാർടി ഓഫീസുകൾ അലങ്കരിച്ചു. വെള്ളിയാഴ്‌ച രാവിലെ പ്രഭാതഭേരിയോടെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി.  ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top