26 April Friday
സംഘാടക സമിതിയായി

ജില്ല ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022
തൃശൂർ
കോവിഡിനുശേഷമുള്ള ആദ്യ ഓണാഘോഷം അവിസ്മരണീയമാക്കാൻ തൃശൂർ ഒരുങ്ങുന്നു. ജില്ലാ ഭരണകേന്ദ്രവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് സെപ്‌തംബർ 7 മുതൽ 11 വരെ വിപുലമായി ഓണാഘോഷം സംഘടിപ്പിക്കും. പ്രധാന വേദിയായ തേക്കിൻകാടും പരിസരപ്രദേശങ്ങളും അലങ്കരിക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. 
 ഓണാഘോഷത്തിന്‌  റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു.   ചാവക്കാട്, കലശമല, വാഴാനി, തുമ്പൂർമൂഴി, പീച്ചി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശികമായി ആഘോഷങ്ങൾ നടക്കുമെന്ന് മന്ത്രി പറഞ്ഞു.   
 ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ പി ബാലചന്ദ്രൻ,  സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാർ, ജില്ലാ വികസന കമീഷണർ ശിഖ സുരേന്ദ്രൻ, ഡിടിപിസി സെക്രട്ടറി ജോബി ജോർജ് എന്നിവർ സംസാരിച്ചു. 
 വിവിധ സബ് കമ്മിറ്റി ചെയർമാന്മാരായി എംഎൽഎമാരായ എ സി മൊയ്തീൻ (പ്രോഗ്രാം), പി ബാലചന്ദ്രൻ (ഫിനാൻസ്), കെ കെ രാമചന്ദ്രൻ (ലൈറ്റ് ആൻഡ് സൗണ്ട്), മുരളി പെരുനെല്ലി (റിസപ്ഷൻ), ഇ ടി ടൈസൺ   (പബ്ലിസിറ്റി), സനീഷ്‌കുമാർ ജോസഫ് (സ്റ്റേജ്), സി സി മുകുന്ദൻ (വളണ്ടിയർ), സേവ്യർ ചിറ്റിലപ്പിള്ളി (ദീപാലങ്കാരം), വി ആർ സുനിൽകുമാർ (ഗതാഗതം), എൻ കെ അക്ബർ (മെഡിക്കൽ) എന്നിവരെ യോഗം തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top