27 April Saturday
കൊടുങ്ങല്ലൂർ താലപ്പൊലി

കോവിഡ് മാനദണ്ഡ 
ലംഘനത്തിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022
കൊടുങ്ങല്ലൂർ 
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കൊച്ചിൻ ദേവസ്വം ബോർഡ് തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമീഷണറെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി തിങ്കൾ രാത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതോടെ ശ്രീകുരുംബക്കാവിലെ താലപ്പൊലി ഉത്സവത്തിന് കൊച്ചിൻ ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സമാപനദിവസമായ ചൊവ്വാഴ്ച ചടങ്ങുമാത്രമാക്കാനായിരുന്നു ധാരണ. എഴുന്നള്ളിപ്പിലെ ആനകളുടെയും മേളക്കാരുടെയും എണ്ണം കുറച്ചു. ഇതിനുപുറമെ മൂന്ന് പ്രധാന കവാടങ്ങളും അടച്ച് വടക്കേനടയിലെ പ്രധാന കവാടത്തിലൂടെയാണ്‌ വിശ്വാസികൾക്ക് പ്രവേശനം ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളുണ്ടെങ്കിലും അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്‌ നിരവധിപേരാണ്‌ താലപ്പൊലിക്ക് എത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top