26 April Friday

തുടർഭരണം ഉറപ്പ്‌: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

മാളയിൽ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു

                

മാള 
കേരളത്തിൽ എൽഡിഎഫിന്  ഭരണത്തുടർച്ച ഉണ്ടാവുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം  പി രാജീവ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അത്‌ ഉറപ്പാണ്‌.   തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേത്‌  ചരിത്ര വിജയമാണെന്നും രാജീവ്‌ പറഞ്ഞു. മാള ഏരിയയിലെ ഏഴു പഞ്ചായത്തുകളിൽ വിജയിച്ച ജില്ലാ‌, ബ്ലോക്ക്,  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റു‌മാർ, മറ്റ് ജന പ്രതിനിധികൾ എന്നിവർക്ക്‌ മാളയിൽ എൽഡിഎഫ് നൽകിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാജീവ്.  
സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, ടി കെ ഉണ്ണി കൃഷ്ണൻ, പി പി സുഭാഷ്‌, എം രാജേഷ്, കെ സി വർഗീസ്, ക്ലിഫി കള പറമ്പത്ത് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൻ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ ആർ ജോജോ, പി വി വിനോദ്, റോമി ബേബി, സിന്ധു അശോക്, എം എം മുകേഷ് എന്നിവരും സ്വീകരണം ഏറ്റുവാങ്ങി. 
മാള പഞ്ചായത്ത്‌ ഓഫീസ് പരിസരത്തുനിന്ന് വാദ്യ ഘോഷങ്ങളോടെയാണ് ടൗണിലെ സ്വീകരണ വേദിയിലേക്ക് ജേതാക്കളെ ആനയിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top