26 April Friday

ഇ പത്മനാഭനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ഇ പത്മനാഭൻ അനുസ്‌മരണയോഗം പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
കേരള എൻജിഒ യൂണിയൻ ആഭിമുഖ്യത്തിൽ ഇ പത്മനാഭൻ അനുസ്‌മരണം വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. രാവിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തലും അനുസ്‌മരണ പ്രഭാഷണങ്ങളും നടത്തി. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ സെന്ററിൽ ‘ഫെഡറലിസവും സംസ്ഥാന ഭരണനിർവഹണവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കേരള പ്രവാസിസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾഖാദർ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി വരദൻ അധ്യക്ഷനായി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബി അനിൽകുമാർ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, പി ജി കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top