26 April Friday

ഹിന്ദി കോഴ്സ് :
അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021
തൃശൂർ
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ ഹിന്ദി കോഴ്സ് 2021–-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎസ്‌സി അംഗീകരിച്ച കേരള ഗവ പരീക്ഷാ കമീഷണർ സർട്ടിഫിക്കറ്റ് നൽക്കുന്ന റെഗുലർ കോഴ്സിന് എസ്എസ്എൽസിയും 50ശതമാനം മാർക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു,  അല്ലെങ്കിൽ ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. ഒഇസി, പട്ടികജാതി വിഭാഗത്തിന് 5 ശതമാനം മാർക്കിളവ് ലഭിക്കും. അപേക്ഷാർഥികൾക്ക്  17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി –-വർഗക്കാർക്ക് അഞ്ച്‌ വർഷവും മറ്റു പിന്നോക്കവിഭാഗക്കാർക്ക് മൂന്ന്‌ വർഷവും ഇളവ് അനുവദിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്തം. 30  . ഫോൺ :  04734296496, 8547126028.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top