27 April Saturday
ദുരന്തസ്‌മരണകളേ വിട;

കുറാഞ്ചേരി ഹരിതാഭം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

ജോസ് കൃഷിയിടത്തിൽ

വടക്കാഞ്ചേരി
 ദുരന്തഭൂമിയിൽ കാർഷിക വിജയഗാഥയുമായി കർഷകൻ. 2018ൽ മലയിടിഞ്ഞ്  19 പേരുടെ ജീവനെടുത്ത കുറാഞ്ചേരി മലയുടെ താഴ്വാരത്താണ്  500 ഓളം പൂവൻ വാഴകൾ കുലച്ചു നിൽക്കുന്നത്. പാർളിക്കാട് ചേന്നോത്ത്  ജോസ് (54) ആണ് കൃഷിത്തോട്ടമൊരുക്കിയത്. 
മലയിടിഞ്ഞുണ്ടായ അപകടത്തിൽ  ജീവൻ പൊലിഞ്ഞ പ്രിയസുഹൃത്തിനുള്ള സ്‌മരണാഞ്ജലികൂടിയാണ് കൃഷി.    കൂട്ടുകാരന്റെ ഓർമകളുറങ്ങുന്ന കുറാഞ്ചേരി മലയുടെ താഴ് വാരവും പരിസര പ്രദേശങ്ങളും കാർഷിക സമൃദ്ധിയുടെ കേന്ദ്രങ്ങളാക്കുകയാണ് ഇദ്ദേഹം. 2018 ഓഗസ്റ്റ് 16 നുണ്ടായ നാടിനെ നടുക്കിയ ദുരന്തത്തിലാണ് ജോസിന്റെ സുഹൃത്തും സന്തത സഹചാരിയുമായ കന്നുകുഴിയിൽ   മോഹനനും കുടുംബവുമുൾപ്പെടെ 19 പേർ മരണമടഞ്ഞത്. മലവെള്ളപ്പാച്ചിലിൽ  തകർന്നടിഞ്ഞ  ദുരന്തമുഖം  വീണ്ടെടുപ്പിന്റെ പാതയിലായതോടെയാണ്  പൂവൻ വാഴകൾ വച്ചു പിടിപ്പിച്ചത്. കുറാഞ്ചേരി –-വടക്കാഞ്ചേരി മേഖലയിലെ പച്ചക്കറി കച്ചവടക്കാർ വഴിയാണ് വാഴക്കുലകൾ വിപണനം നടത്തുന്നത്‌. പാർളിക്കാട്   മികച്ച തോതിൽ പച്ചക്കറിത്തോട്ടവും ഇദ്ദേഹം  ഒരുക്കിയിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top