27 April Saturday

സ്വർണത്തിളക്കവുമായി സൂര്യ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
നാട്ടിക
പരിമിതമായ ജീവിത സാഹചര്യങ്ങളിൽനിന്നും വിജയിച്ച് സ്വർണത്തിളക്കവുമായി മുന്നേറുകയാണ് തളിക്കുളം സ്വദേശി പി എസ് സൂര്യ. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഇന്റർ ക്ലബ്‌ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ 10,000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണം നേടിയ സൂര്യ 5000 മീറ്ററിലും  സ്വർണം നേടി. നേരത്തേ നാട്ടിക ഫിഷറീസ് സ്‌കൂളിലൂടെ കായികമേളകളിൽ മെഡൽ നേടിത്തുടങ്ങിയ സൂര്യ ഇപ്പോൾ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലാണ് പഠിക്കുന്നത്. തളിക്കുളം പതിനൊന്നാം വാർഡിൽ പുനരധിവാസ കോളനിയിൽ  കാളകൊടുവത്ത് സുധാകരന്റെയും സരിതയുടെയും മകളാണ് സൂര്യ. സൂര്യക്ക് എല്ലാ പിന്തുണയുമായി തളിക്കുളം  പഞ്ചായത്തും പ്രദേശത്തെ സിപിഐ എം പ്രവർത്തകരുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top