26 April Friday

ഇല്ലി മുളങ്കാടുകളൊരുക്കി ഫാ. റോയ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തൃശൂർ
മുളങ്കൂട്ടങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിച്ചും ഓക്‌സിജൻ ക്യാമ്പസ്‌ ഒരുക്കുകയാണ്‌  ഫാ. റോയ് . ഏഴുവർഷം മുമ്പ് പത്ത്‌ മുളകൾ നട്ട്‌ തുടങ്ങിയ യജ്ഞത്തിലൂടെ കലാലയത്തിന് മുളങ്കാടിന്റെ  പച്ചപ്പാണ്‌ ഇദ്ദേഹം പകർന്നത്‌. ഇപ്പോൾ മുന്നൂറിൽപ്പരം മുളകളുടെ ഉദ്യാനമായി മാറി. ചെറുതുരുത്തി ജ്യോതി എൻജി. കോളേജിന്റെ സിഇഒ ഫാ. റോയ് ജോസഫ്‌ വടക്കനാണ്‌ മുളകളെ സ്‌നേഹിക്കുന്നത്‌.  15 ഏക്കറിലുള്ള  ഈ കോളേജ്‌ ക്യാമ്പസിലെ കെട്ടിടങ്ങൾ മുളങ്കാടുകൾക്കുള്ളിലാണ്. ഈ മുളങ്കാട്ടിൽ പറമുള, ലാത്തിമുള, വള്ളിമുള തുടങ്ങി 15 ഇനങ്ങളുണ്ട് . പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഇദ്ദേഹം തൈകളെത്തിക്കുന്നത്. ഈ വർഷം  100 തൈകൾ നട്ടു. എംബിഎക്കാരനായ ഫാ. റോയ്  നാഷണൽ ലോ സ്‌കൂളിൽ നിന്ന് പിജി .ഡിപ്ലോമയുമെടുത്തിട്ടുണ്ട്. ഏനാമാവിന്റെ പച്ചപ്പ് കണ്ടുവളർന്ന ഇദ്ദേഹം നിളയുടെ പുനരുജ്ജീവന പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. സെപ്‌തം. 18 ലോക മുളദിനമാണ്. മുളങ്കാടുകൾ  ജീവന്റെയും ഓക്‌സിജന്റെയും  ഫാക്ടറികളാണെന്ന്‌  ഫാ. റോയ് പറഞ്ഞു.  മുളയുടെ പാരിസ്ഥിതിക പ്രസക്തിയും ഉപയുക്തതയും പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top