26 April Friday

രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ സമഗ്ര വികസനത്തിന്‌ മാസ്റ്റര്‍ പ്ലാന്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തൃശൂർ
രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് പറഞ്ഞു. ആശുപത്രി  മാനേജ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ആശുപത്രിയിൽ അടുത്ത പത്തു വർഷത്തേക്ക് നടപ്പിലാക്കേണ്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് തയ്യാറാക്കുന്നത്. നേത്ര ചികിത്സ, മർമ ചികിത്സ, വിഷചികിത്സ, മാനസിക ചികിത്സ, സിദ്ധ തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 100 പേരെ അഡ്മിറ്റ് ചെയ്യാൻ തക്കവണ്ണം സൗകര്യമുള്ള ഈ സ്ഥാപനത്തിൽ ഇപ്പോൾ 50 രോഗികളാണുള്ളത്. 100 കിടക്കകളുള്ള ആശുപത്രിയാക്കി
ഉയർത്താനുള്ള  ആവശ്യം സർക്കാരിനെ അറിയിക്കാനും യോഗം തീരുമാനിച്ചു.
ആശുപത്രി മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. ആശുപത്രിയിൽ സിസിടിവി ക്യാമറ തുടങ്ങി അടിയന്തര പ്രധാന്യമുള്ള വിഷയങ്ങൾ നടപ്പിലാക്കാനും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ,   സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top