27 April Saturday

പ്രവാസികൾക്ക്‌ പുതിയ തൊഴിൽമേഖല 
സൃഷ്ടിക്കാൻ ശ്രമിക്കും: പി ശ്രീരാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാട്ടികയിൽ സംഘടിപ്പിച്ച സെമിനാർ പി ശ്രീരാമകൃഷ്ണൻ 
ഉദ്ഘാടനം ചെയ്യുന്നു

നാട്ടിക
 നാടിന്റെ സാമൂഹ്യഘടനയെ മാറ്റിമറിച്ചവരാണ് പ്രവാസി സമൂഹമെന്ന് നോർക്ക വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളിലെ  വളർച്ചക്കും ഇവർ ഏറെ സംഭാവന നൽകി. തൊഴിൽ തേടി പോകുന്ന പ്രവാസികൾക്ക് പുതിയ തൊഴിൽ മേഖല സ്യഷ്ടിക്കുന്നതിന് നോർക്കയുടെ നേതൃത്വത്തിൽ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘പ്രവാസി ക്ഷേമം;- കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനം’ എന്ന വിഷയത്തിൽ നാട്ടികയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. 
പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ അഷറഫ് ഹാജി അധ്യക്ഷനായി.പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ്, കെ ബി ഹംസ, സുലേഖ ജമാൽ, ടി എസ് ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.പി എം അഹമ്മദ് സ്വാഗതവും എം എ ഹാരിസ് ബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top