26 April Friday
എൻജിനിയറിങ്‌ വിദ്യാർഥി അറസ്‌റ്റിൽ

തൃപ്രയാറിൽ 
മാരക മയക്കുമരുന്നുവേട്ട

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മുഹമ്മദ് ഷഹീൻ ഷാ

തൃപ്രയാർ
തൃപ്രയാറിൽ വൻ മാരക മയക്കുമരുന്നു വേട്ട.  കെമിക്കൽ എൻജിനിയറിങ്‌  വിദ്യാർഥി അറസ്‌റ്റിൽ.  മാരക മയക്കുമരുന്നായ  എംഡിഎംഎയുമായി പഴുവിൽ എടക്കാട്ടുതറ വീട്ടിൽ   മുഹമ്മദ് ഷഹീൻ ഷായാണ് (22) പിടിയിലായത്‌.   തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി  ഐശ്വര്യ ഡോങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്   ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും   ഇരിഞ്ഞാലക്കുട ഡിവൈഎസ് പി ക്രൈം സ്‌ക്വാഡും ചേർന്നാണ്‌ പ്രതിയെ പിടികൂടിയത്‌.   
  ഒരാഴ്ചയായി പൊലീസ്   തെരച്ചിൽ തുടരുകയായിരുന്നു. തൃപ്രയാർ കിഴക്കെ നടയിൽ  ബൈക്കിലെത്തിയ ഇയാളെ   33  ഗ്രാം എംഡിഎംഎ സഹിതമാണ്‌ പിടികൂടിയത്‌.  ഇയാളെ പിൻതുടർന്നു പിടികൂടുകയായിരുന്നു.  
അന്യസംസ്ഥാനങ്ങളിൽനിന്നും വിവിധ മാർഗങ്ങളിലൂടെ  കേരളത്തിലേക്ക് കഞ്ചാവ്, എംഡിഎംഎ, എൽഎസ്‌ഡി   കടത്തുന്നതായാണ്‌ വിവരം.   ഉപഭോക്താക്കളിലേറെയും വിദ്യാർഥികളാണ്‌.  ഗ്രാമിന് ഏഴായിരത്തോളം രൂപയ്ക്ക് ചില്ലറവിൽപ്പന നടത്തുന്ന മയക്കു മരുന്നാണ് പിടികൂടിയത്.  
  കെമിക്കൽ എൻജിനിയറിംങ്ങ് വിദ്യാർഥിയായ പ്രതി ഇതിനു മുമ്പും ലഹരി മരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായാണ് വിവരം.  ബാംഗ്ലൂർ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇയാൾക്ക്  മയക്കുമരുന്ന് ലഭിച്ച ആളുകളെക്കുറിച്ചും  ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തും. എസ്‌പി. ഐശ്വര്യ ഡോങ്ങ്ഗ്രേ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top