26 April Friday
ദേശീയ വിദ്യാഭ്യാസ നയം

എസ്‌എഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
 
തൃശൂർ
ആർഎസ്‌എസ്‌ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നയം നമുക്ക്‌ വേണ്ട എന്ന മുദ്രാവാക്യമുയർത്തി ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും തൊഴിലില്ലായ്‌മക്കുമെതിരായും എസ്‌എഫ്‌ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി അവകാശദിനം ആചരിച്ചു. 
പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. തൃശൂർ ഏജീസ്‌ ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധ ധർണ എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം വി പി ശരത്ത്‌ പ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജാസിർ ഇക്‌ബാൽ അധ്യക്ഷനായി. കുന്നംകുളത്ത്‌ ജില്ലാ പ്രസിഡന്റ്‌ ജാസിർ ഇക്‌ബാൽ  ഉദ്‌ഘാടനം ചെയ്‌തു. പുഴയ്‌ക്കലിൽ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം മൃദുല ദേവാനന്ദനും നാട്ടികയിൽ ബാലസംഘം ജില്ലാ പ്രസിഡന്റ്‌ അമല സി സുരേഷും മണ്ണുത്തിയിൽ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം റെജില ജയനും ചാവക്കാട്‌ ഹസൻ മുബാറക്കും ചേലക്കരയിൽ ആർ വിഷ്‌ണുവും കൊടകരയിൽ പി ആർ ജിഷ്‌ണുവും ഇരിങ്ങാലക്കുടയിൽ വിഷ്‌ണു പ്രഭാകരനും മാളയിൽ ധനുഷ്‌ കുമാറും വടക്കാഞ്ചേരിയിൽ അനൂപ്‌ മോഹനും കൊടുങ്ങല്ലൂരിൽ വി ഡി ഇൻസാഫും ചാലക്കുടിയിൽ അജ്‌മലും മണലൂരിൽ കെ യു സരിതയും ചേർപ്പിൽ സി വി ഉദയനും ഒല്ലൂരിൽ ഇ എൻ അനിൽകുമാറും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top