26 April Friday

വ്യാജ പരാതിയിലൂടെയും കുടുംബത്തെ വേട്ടയാടുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

തൃശൂർ
ഓൺലൈൻ ചാരിറ്റിയുടെ മറവിൽ പണം തട്ടുന്ന സംഘം സോഷ്യൽ മീഡിയയിലൂടെയും വ്യാജപരാതിയിലൂടെയും  വേട്ടയാടുന്നതായി  ഇരയായ കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചുവയസ്സുള്ള മകനെ നിലത്തിട്ടടിച്ചെന്നും കുട്ടി ഗുരുതരാവസ്ഥയിലാണെന്നുമുള്ള പ്രചാരണങ്ങളാണ്‌  നവമാധ്യമങ്ങളിലൂടെയും മറ്റും ചിലർ നടത്തുന്നത്‌. ജൂൺ പത്തിന്‌ രാത്രിയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടിയുടെ സ്വകാര്യഭാഗത്ത്‌ ഷെൽഫിന്റെ  വാതിലിലെ ഇളകിമാറിയ കമ്പിയിൽതട്ടി പരിക്കേറ്റിരുന്നു. അതേസമയത്ത്‌ വീട്ടിൽപോലും ഇല്ലാതെയിരുന്ന താൻ കുഞ്ഞിനെ ഉപദ്രവിച്ചതാണെന്നുള്ള നിലയിൽ തിരുവനന്തപുരം സ്വദേശി നവാസ്‌ പാച്ചിറ ഡിജിപിക്ക്‌ തെറ്റായ പരാതി നൽകുകയായിരുന്നുവെന്ന്‌‌ ഹക്കീം പഴയന്നൂർ പറഞ്ഞു. ഇതേയാൾ നമവാധ്യമങ്ങളിലൂടെ കളവായ പ്രചാരണവും നടത്തി.  ഈ പരാതിയുടെ അടിസ്ഥാനത്തിൽ മതിയായ പരിശോധനപോലും നടത്താതെ പഴയന്നൂർ പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തെന്നും  ഹക്കീം പഴയന്നൂരും ഭാര്യ റുബീനയും വ്യക്തമാക്കി.  മൊഴിയെടുക്കാൻ വീട്ടിലെത്തിയ  ബാലാവകാശ കമീഷന്‌ സത്യാവസ്ഥ ബോധ്യപ്പെട്ടതായും ഇവർ പറഞ്ഞു. പഴയന്നൂർ പബ്ലിക്ക്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനവും കോവിഡ്‌ പശ്ചാത്തലത്തിൽ  വിലക്കുറവിൽ സാധനങ്ങൾ എത്തിച്ചുനൽകാൻ പഴയന്നൂരിൽ ആരംഭിച്ച നമ്മകട എന്ന സൂപ്പർ മാർക്കറ്റ്‌ നടത്തുന്നതും വിരോധത്തിന്‌ കാരണമായിട്ടുണ്ടെന്നും  ഹക്കീം പറഞ്ഞു. വ്യാജപ്രചാരകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തെളിവുകൾ സഹിതം പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top