27 April Saturday

ഒറ്റനാളിൽ‌42‌ സമ്പർക്കത്തിലൂടെ 32 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

തൃശൂർ

ജില്ലയിൽ ചൊവ്വാഴ്ച 42 പേർക്ക്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചു‌. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്‌. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. ഒമ്പതുപേർ രോഗമുക്തരായി.

കുന്നംകുളത്ത് നേരത്തേ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുള്ള സമ്പർക്കത്തിലൂടെ 19 പേർക്ക് രോഗം ബാധിച്ചു. കുന്നംകുളം സ്വദേശികളായ അഞ്ചുപേർ (38, 60, 48, 53, 48,), കിഴൂർ സ്വദേശികളായ രണ്ടുപേർ(39, 37), കാട്ടാകാമ്പാൽ സ്വദേശി (43), അരുവായ് സ്വദേശി (38), ആർത്താറ്റ് സ്വദേശി (65), ആനായ്‌ക്കൽ സ്വദേശി (34), കൂനംമൂച്ചി സ്വദേശി (32), തെക്കുംപുറം സ്വദേശി (29), ചൊവ്വന്നൂർ സ്വദേശി (46), കുറുക്കൻപാറ സ്വദേശി (47), ചേറ്റുവ സ്വദേശി (34), അടുപ്പൂട്ടി സ്വദേശി (40), ചൂണ്ടൽ സ്വദേശി (30), കക്കാട് സ്വദേശി (39) എന്നിവരാണ് സമ്പർക്കപ്പട്ടികയിലുളളത്.

കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായുള്ള സമ്പർക്കത്തിലൂടെ കുന്നംകുളം സ്വദേശികളായ ആറ്‌ പേർക്ക് രോഗം സ്ഥിരീകരിച്ചു (34, 44, 63, 29 വയസ്സുള്ളവർക്കും 7, 2, 8, 6  വയസ്സുള്ള കുട്ടികൾക്കുമാണ്‌ രോഗം).     

ഇതരസംസ്ഥാനത്തുനിന്ന് തിരിച്ചെത്തിയ മലയാളിയുടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51), സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂർ സ്വദേശി (37),  കടങ്ങോട് സ്വദേശി (34), കൈനൂരിലെ ബിഎസ്എഫ് ജവാൻ (31), വെസ്റ്റ് കൊരട്ടി പള്ളിവികാരി (52) എന്നിങ്ങനെ 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 

ചെന്നൈയിൽനിന്നെത്തിയ മരത്തംകോട് സ്വദേശികളായ ഒരു കുടുംബത്തിലെ ആറുപേർ (14 വയസുള്ള കുട്ടി, 12 വയസുള്ള കുട്ടി, 30, 41, 35, 41 വയസുള്ളവർ), ജർമനിയിൽനിന്നെത്തിയ കുന്നംകുളം സ്വദേശി (36),  മുംബൈയിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി (19),  മൈസൂരുവിൽനിന്നെത്തിയ  കുന്നംകുളം സ്വദേശി (56) എന്നിവർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച 237 പേർ ജില്ലയിലെ ആശുപത്രികളിലുണ്ട്. എട്ട്‌‌ പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14,178 പേരിൽ 13,945 പേർ വീടുകളിലും 233 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 20 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. ആകെ പരിശോധനയ്‌ക്കയച്ച 16,636 സാമ്പിളുകളിൽ 1400 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.  സോഷ്യൽ കൗൺസലിങ്ങും സ്‌ക്രീനിങ്ങും തുടരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top