26 April Friday
ഐ ഗ്രൂപ്പിന്‌‌ മേധാവിത്തം

കെപിസിസി പട്ടിക: പി എ മാധവനും ചന്ദ്രമോഹനും പുറത്ത്

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020
 
തൃശൂർ  
കെപിസിസി പട്ടികയിൽ ജില്ലയിലെ മുതിർന്ന നേതാക്കളായ‌ പി എ മാധവനും ചന്ദ്രമോഹനും പുറത്തായി.  ജില്ലയിൽനിന്ന് 11 പേരാണ് പട്ടികയിൽ ഇടം നേടിയത്. കെപിസിസി സെക്രട്ടറിയായിരുന്ന ടി യു രാധാകൃഷ്ണനുപുറമെ ഡിസിസി വൈസ് പ്രസിഡന്റുമാരായ രാജേന്ദ്രൻ അരങ്ങത്ത്, ജോസ് വള്ളൂർ, ജനറൽ സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, സുനിൽ അന്തിക്കാട്, സി സി ശ്രീകുമാർ, സി എസ് ശ്രീനിവാസ്, എ പ്രസാദ്, ജോൺ ഡാനിയേൽ, ടി ജെ സനീഷ്‌‌കുമാർ, കെ ബി ശശികുമാർ 
എന്നിവരെയാണ്‌ കെപിസിസി സെക്രട്ടറിമാരായി നോമിനേറ്റു ചെയ്‌തത്‌.  
നേതൃത്വത്തിനെതിരെ കടുത്ത വിമർശം ഉയർത്തിയതാണ്‌ പി എ മാധവന്‌ വിനയായത്‌. 
സ്ഥാനം പ്രതീക്ഷിച്ചിരുന്ന ടി വി ചന്ദ്രമോഹൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ സുന്ദരൻ കുന്നത്തുള്ളി എന്നിവരും  ലിസ്‌റ്റിൽ പുറത്തായി. 
ജോസഫ് ടാജറ്റിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. 
എന്നാൽ ഇത്‌ ചേരാറുമില്ല. മുതിർന്ന നേതാക്കളായ തേറമ്പിൽ രാമകൃഷ്ണൻ, മുൻ മന്ത്രി കെ പി വിശ്വനാഥൻ എന്നിവരെയും കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. പട്ടികയിൽ ഐ ഗ്രൂപ്പിനാണ്‌ മേധാവിത്തം. മൂന്നുപേരാണ്‌ എ ഗ്രൂപ്പിൽനിന്നുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top