27 April Saturday

ബിഇഎഫ്ഐ ഏരിയ കൺവൻഷനുകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 14, 2020

 

തൃശൂർ
ബിഇഎഫ്ഐ ജില്ലയിലെ ഒമ്പത് ഏരിയ കമ്മിറ്റികളുടെ പ്രത്യേക കൺവൻഷനുകൾ ഗൂഗിൾ മീറ്റ് മുഖാന്തരം സംഘടിപ്പിച്ചു.
ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉഭയകക്ഷി കരാറിന്റെ ധാരണാപത്രം, ബാങ്കുകളുടെ കോർപറേറ്റ് വൽക്കരണം, ലയനശേഷം കേരള ബാങ്കിൽ പരിഹരിക്കപ്പെടാനുള്ള ശമ്പള പരിഷ്കരണം  തുടങ്ങിയ വിഷയങ്ങൾ കൺവൻഷനുകളിൽ ചർച്ചയായി. 
ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ് എസ് അനിൽ, എൻ സനിൽ ബാബു, എൻ സുരേഷ്, ഷാജു ആന്റണി, എം പ്രഭാകരൻ, കെ ടി അനിൽകുമാർ, പി ജി ഷാജു, എൽ സിന്ധുജ, കെ പി ഷാ, പി വി ജയദേവ്, സിഎസ്ബിഎസ്എഫ്  അഖിലേന്ത്യാ ജനറൽ  സെക്രട്ടറി ജെറിൻ കെ ജോൺ എന്നിവർ കൺവൻഷനുകളിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top