26 April Friday
താലൂക്ക് പട്ടയമേളകൾ ഇന്ന്‌

9000 പേർക്കുകൂടി പട്ടയം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
തൃശൂർ 
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനു മുന്നോടിയായി ജില്ലയില്‍ 9000 പട്ടയങ്ങള്‍ വിതരണം ചെയ്യും. തൃശൂർ, കുന്നംകുളം, ചാവക്കാട് താലൂക്കുകളിലായി ശനിയാഴ്‌ച 3101  പട്ടയം വിതരണം ചെയ്യും. കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഈ കുടുംബങ്ങൾ ഭൂമിക്ക്‌ അവകാശികളായി മാറും. ഏറെ വെല്ലുവിളി നിറഞ്ഞ 476 വനഭൂമി പട്ടയം വിതരണം  ചരിത്രനേട്ടമാവും. 
ഒന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി ജില്ലയിൽ 3575 കുടുംബങ്ങളാണ്‌ ഭൂമിക്ക്‌ അവകാശികളായത്‌. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന മുദ്രാവാക്യവുമായി പുതിയൊരു യുഗത്തിന് എൽഡിഎഫ്‌ സർക്കാർ തുടക്കം കുറിക്കുകയാണ്.   
രണ്ടാം നൂറുദിന കർമ പരിപാടികളുടെ ഭാഗമായി തൃശൂർ താലൂക്ക് പട്ടയമേള ശനി   പകൽ 11.30ന് പട്ടിക്കാട് ഗലീലി ഓഡിറ്റോറിയത്തിലും ചാവക്കാട്, കുന്നംകുളം താലൂക്കുകളിലെ പട്ടയമേള പകൽ 2.30ന് കുന്നംകുളം മുനിസിപ്പൽ ടൗൺഹാളിലും നടക്കും. ഇരു മേളകളും റവന്യൂ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. കുന്നംകുളത്തെ ചടങ്ങില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാവും. തൃശൂരിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനാവും.  
തൃശൂര്‍ താലൂക്കിൽ 2029 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയം വിതരണം ചെയ്യുന്നത് തൃശൂര്‍ താലൂക്കിലാണ്. 476 പട്ടയങ്ങള്‍. ലാന്‍ഡ് ട്രിബ്യൂണല്‍(എല്‍ടി)-1530, പുറമ്പോക്ക് പട്ടയം 13, കോളനി പട്ടയം 4, മിച്ചഭൂമി പട്ടയം - 3, സര്‍വീസ് ഇനാം പട്ടയം 4 തുടങ്ങിയ പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്.    
ചാവക്കാട് താലൂക്കി 722 പട്ടയങ്ങൾ വിതരണം ചെയ്യും. 707 എല്‍ടി പട്ടയങ്ങള്‍, 12 സുനാമി പട്ടയങ്ങള്‍, 2 ലക്ഷംവീട് പട്ടയങ്ങള്‍ ഒരു മിച്ചഭൂമിപട്ടയം എന്നിങ്ങനെയാണ്‌ വിതരണം ചെയ്യുക. കുന്നംകുളം താലൂക്കില്‍ 350 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കും. 262 എല്‍ടി പട്ടയങ്ങള്‍, 71 മിച്ചഭൂമി പട്ടയം 17 പുറമ്പോക്കു ഭൂമി പട്ടയങ്ങള്‍ എന്നിവ വിതരണം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top