11 May Saturday

കാട്ടാനശല്യത്തില്‍ വലഞ്ഞ്‌ 
വാച്ചുമരം ആദിവാസി 
കോളനിവാസികള്‍

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

 ചാലക്കുടി

വാച്ചുമരം ആദിവാസി കോളനി നിവാസികൾ കാട്ടാനശല്യത്തിൽ പൊറുതിമുട്ടുന്നു. ആനശല്യം രൂക്ഷമായതോടെ വീടുകളിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥയാണിപ്പോൾ. രാത്രിയിലും പകലും കാട്ടാനക്കൂട്ടമിറങ്ങി കനത്ത നാശമാണ് വരുത്തിവയ്ക്കുന്നത്. ആനശല്യം ഒഴിവാക്കാനായി സൗരോർജ വേലി നിർമിക്കാമെന്ന അധികൃതരുടെ ഉറപ്പ്  പാലിക്കപ്പെട്ടിട്ടില്ലെന്ന് കോളനി നിവാസികൾ പറയുന്നു. 
നിരവധി വീടുകൾക്കും അങ്കണവാടിക്കും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി കേടുപാടുകൾ വരുത്തിയിരുന്നു. കൃഷിയും വ്യാപകമായ രീതിയിൽ നശിപ്പിച്ചിട്ടുണ്ട്. കോളനിനിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും കാട്ടാനശല്യം ഒഴിവാക്കാൻ സൗരോർജ വേലി ഉടൻ സ്ഥാപിക്കണമെന്നും ഡിവൈഎഫ്‌ഐ അതിരപ്പിള്ളി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top