27 April Saturday

പറപ്പൂക്കര പഞ്ചായത്തിൽ 
കേരള ചിക്കൻ വിപണന കേന്ദ്രം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

കുടുംബശ്രീ കേരള ചിക്കൻ വിപണന കേന്ദ്രം കെ കെ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

നന്തിക്കര 
പറപ്പൂക്കര പഞ്ചായത്തിൽ കുടുംബശ്രീയുടെ കേരള ചിക്കൻ വിപണന കേന്ദ്രം തുറന്നു. തൊട്ടിപ്പാളിലാണ് കേരള ചിക്കൻ വിപണന കേന്ദ്രം പ്രവർത്തിക്കുന്നത്. ഹോർമോൺ രഹിത കോഴി ന്യായവിലയിൽ ഡ്രസിങ് ചാർജ് ഇടാക്കാതെ ഇവിടെ ലഭ്യമാണ്.
വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം പുതുക്കാട് കെ കെ രാമചന്ദ്രൻ  എംഎൽഎ നിർവഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഇ കെ അനൂപ് അധ്യക്ഷനായി. 
ഇരിങ്ങാലക്കുട ബ്ലോക്ക്  സ്ഥിരം സമിതി അധ്യക്ഷൻ പി ടി കിഷോർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബീന സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ശ്രുതി ശിവപ്രസാദ്, ഐശ്വര്യ അനീഷ്, ദിനേഷ് വെള്ളപ്പാടി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ദീപ കിഷോർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സരിത തിലകൻ സ്വാഗതവും ഷീബ മനോഹരൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top