26 April Friday

പാപ്പിനിവട്ടം ബാങ്ക് ദേശീയ പുരസ്കാരം 12ന്‌ ഏറ്റുവാങ്ങും

പി വി ബിമൽ കുമാർUpdated: Wednesday Aug 10, 2022
കൊടുങ്ങല്ലൂർ
പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് ദേശീയ അംഗീകാരത്തിന്റെ നിറവിൽ. സഹകരണ രംഗത്തെ മികവാർന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച സമഗ്ര സംഭാവനക്കുള്ള ദേശീയ അവാർഡ് 12 ന് ഡൽഹിയിൽ കേന്ദ്രമന്ത്രി അമിത് ഷാ സമ്മാനിക്കും. വിദ്യാഭ്യാസ, കാർഷിക മേഖലകളിലും വ്യവസായ രംഗത്തും സാമൂഹ്യ സുരക്ഷാ മേഖലയിലുമെല്ലാം ബാങ്ക് നടപ്പാക്കുന്ന പദ്ധതികൾ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹമായത്. 
സഹകരണ മേഖലയിൽ തിളക്കമാർന്ന പ്രവർത്തനങ്ങളാണ് ബാങ്ക്‌ നടത്തുന്നത്. സഹകരണ മേഖലയിൽ ആദ്യമായി ആരംഭിച്ച പാപ് സ്കോ എൽഇഡി സൊലൂഷൻ ആൻഡ്‌ പാപ് സ്കോ സോളാർ എന്ന  യൂണിറ്റ് മാതൃകയാ ണ്. എൽഇഡി ലൈറ്റ്, സോളാർ വാട്ടർ ഹീറ്റർ ,ഡി സി ഫാനുകൾ എന്നിവ ഉൽപ്പാദിപ്പിച്ച് വിപണിയിലിറക്കി.  
ഉൽപ്പന്നങ്ങൾക്ക് ഐഎസ്ഒ, ബിഐഎസ് ഗുണമേന്മാ സർട്ടിഫിക്കറ്റും ലഭിച്ചു. അനർട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാന ഊർജ വകുപ്പ് നടപ്പിലാക്കിയ ഊർജ മിത്ര, അക്ഷയ ഊർജ സേവന കേന്ദ്രത്തിന്റെ കയ്‌പമംഗലം  മണ്ഡലത്തിലെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതും ബാങ്കാണ്. 
ഓൺഗ്രിഡ്, ഓഫ് ഗ്രിഡ് സൗരോർജ പ്ലാന്റുകൾ വീടുകളിലും, സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. സ്ത്രീ ശാക്തീകരണ മേഖലയിലും മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. 2340 അംഗങ്ങൾക്ക് വനിതാ ഗ്രൂപ്പുവഴി ഒരംഗത്തിന് ഒരു ലക്ഷം രൂപ വരെ മൈക്രോ ഫിനാൻസ് വായ്പാ പദ്ധതി വഴി നൽകുന്നു. 
ബാങ്കിലെ ആയിരത്തോളം മുതിർന്ന അംഗങ്ങൾക്ക് വാർഷിക പെൻഷനും അംഗങ്ങൾക്ക് 25 ശതമാനം ഡിവിഡണ്ടും നൽകുന്നു 12 പൊതു വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിന് സാമ്പത്തിക സഹായം നൽകി എല്ലാ വർഷവും 150 മികച്ച വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും നൽകുന്നു. 
സുരക്ഷിത ഭക്ഷണത്തോടൊപ്പം ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികൾ വൻ വിജയമായി. ഇതെല്ലാം പരിഗണിച്ച് രാജ്യത്തെ ഒരു ലക്ഷത്തോളം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് പ്രവർത്തന മികവിനുള്ള നാഷണൽ ഫെഡറേഷൻ ഫോർ കോഓപ്പറേറ്റീവ്  ബാങ്കിന്റെ സുഭാഷ് യാദവ് അവാർഡും സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല സഹകരണ ബാങ്കിനുമുള്ള അവാർഡും മൂന്ന് തവണ പാപ്പിനിവട്ടം ബാങ്കിന് ലഭിച്ചു.
സാമൂഹ്യ പ്രതിബദ്ധതയോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുള്ള അംഗീകാരമാണ് ബാങ്കിന് ലഭിച്ച ദേശീയ പുരസ്കാരമെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ ഇ കെ ബിജു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top