26 April Friday
കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ

ദേശീയപാത കുഴികളടച്ചത്‌ അപാകതകളോടെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
തൃശൂർ
മണ്ണുത്തി –- - ഇടപ്പള്ളി ദേശീയപാതയിലെ കുഴികളടച്ചത് മേൽനോട്ടമില്ലാതെയാണെന്നും അപാകതകൾ ഏറെ ഉണ്ടെന്നും കലക്ടർ ഹരിത വി കുമാർ. കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തതായും ഇക്കാര്യം എൻഎച്ച്ഐഎയെ അറിയിച്ചതായും കലക്ടർ പറഞ്ഞു. ഹൈക്കോടതി നിർദേശപ്രകാരം പ്രവൃത്തികൾ വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു കലക്ടർ. കുഴിയടയ്ക്കലിൽ നിറയെ അപാകതകൾ ഉണ്ട്‌. ശരിയായ രീതിയിലല്ല ‘കോൾഡ് മിക്സ്’ ഉപയോഗിച്ചത്. റോഡ് നന്നാക്കാനുള്ള മെഷിനറിയും ആളും കരാർ കമ്പനിക്കില്ലെന്ന് അറിയിച്ച കലക്ടർ പിഡബ്ല്യുഡി റിപ്പോർട്ട് ഹൈക്കോടതിക്ക്‌ നൽകുമെന്നും വ്യക്തമാക്കി.
ടോൾ കാര്യങ്ങൾ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും തമ്മിലാണ്. കരാർ കമ്പനിയെ കുറിച്ച് നേരത്തെതന്നെ പരാതികളുണ്ടെന്ന്‌ എൻഎച്ച്‌എഐയെ അറിയിച്ചിട്ടുണ്ട്‌. കമ്പനിയെ കരിമ്പട്ടികയിലുൾപ്പെടുത്തുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും കലക്ടർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top