26 April Friday

വൈദ്യുതി ജീവനക്കാർ ഇന്ന്‌ ജോലി ബഹിഷ്‌കരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
തൃശൂർ
വൈദ്യുതിനിയമ ഭേദഗതി ബിൽ പാർലിമെന്റിൽ  അവതരിപ്പിക്കുന്നതിനെതിരെ തിങ്കൾ രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാരും കരാർ തൊഴിലാളികളും ജോലിയിൽ നിന്നും വിട്ടുനി‌ൽക്കും. വൈദ്യുതി തൊഴിലാളികളുടെ ദേശീയ ഏകോപന സമിതിയാണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.  ജില്ലയിലെ  എല്ലാ സെക്ഷൻ ഓഫീസിലെയും സബ്‌ സ്റ്റേഷനുകളിലെയും ജനറേറ്റിങ്‌ സ്റ്റേഷനുകളിലെയും ജീവനക്കാരും കരാർ തൊഴിലാളികളും വിരമിച്ച ജീവനക്കാരും  മാർച്ചും ധർണയും നടത്തും. തൃശൂർ വൈദ്യുതി ഭവന് മുമ്പിലെ പ്രതിഷേധം  വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ധർണ സമാപന യോഗത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് പങ്കെടുക്കും.  
വൈദ്യുതി ബിൽ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങളെത്തുടർന്ന് ബിൽ അവതരണം മാറ്റിവച്ചിരുന്നു. കർഷക സമരത്തെ തുടർന്നുണ്ടായ ചർച്ചകളിൽ കർഷക സംഘടനകളോടും വൈദ്യുതി മേഖലയിലെ തൊഴിലാളി സംഘടനകൾ ഉൾപ്പെടെയുള്ളവരോടും ചർച്ച ചെയ്തു മാത്രമേ ഭേദഗതി അവതരിപ്പിക്കൂ എന്ന്‌ കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിയിരുന്നു. എന്നാൽ തിങ്കളാഴ്ച തന്നെ ബിൽ അവതരിപ്പിക്കാനുള്ള നടപടിയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടു പോകുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വൈദ്യുതി ജീവനക്കാരുടെ ദേശീയ ഏകോപന സമിതി പ്രതിഷേധിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top