26 April Friday

സംരക്ഷണനിധി: 
സഹകാരികൾ ആഹ്‌ളാദത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
തൃശൂർ
 പ്രതിസന്ധിയിലാകുന്ന സഹകരണസംഘങ്ങളെ സഹായിക്കാൻ 500 കോടിയുടെ സംരക്ഷണനിധി രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ സഹകാരികളാകെ ആഹ്‌ളാദത്തിൽ.  സഹകരണമേഖലയെ ചേർത്തുപിടിച്ച്‌ കരുത്തുപകരുന്നതാണീ തീരുമാനം. ജില്ലയിൽ പ്രതിസന്ധി നേരിടുന്ന കരുവന്നൂർ സഹകരണ ബാങ്കിന്‌ 35 കോടിയുടെ പാക്കേജ്‌ പ്രഖ്യാപിച്ചതും സഹകാരികളിലാകെ ആത്മവിശ്വാസം പടർത്തുകയാണ്‌. 
രോഗബാധിതയായി മരിച്ച ഫിലോമിനയുടെ കരുവന്നൂർ ബാങ്കിൽ  ബാക്കിയുള്ള നിക്ഷേപം ശനിയാഴ്‌ച നൽകുമെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചിരുന്നു.    മന്ത്രി ആർ ബിന്ദു നേരിട്ട്‌ വീട്ടിലെത്തി കുടുംബത്തിന്‌ കൈമാറിയതും സർക്കാരിന്റെ ജനപക്ഷ നിലപാടുയുർത്തിപ്പിടിച്ചു. ബാങ്ക്‌ പ്രതിസന്ധി മറികടക്കാൻ ഹ്രസ്വ, ദീർഘ കാല പദ്ധതികളും സർക്കാർ നടപ്പാക്കും. 
 ജില്ലയുടെ  കരുത്താണ്‌  സഹകരണമേഖല. ബാങ്കിങ് പ്രവർത്തനങ്ങൾക്കപ്പുറം നിരവധി സേവനങ്ങളാണ്‌ നടത്തുന്നത്‌. കഴിഞ്ഞ പ്രളയകാലത്ത്‌ വീടു നഷ്ടപ്പെട്ട 544  കുടുംബങ്ങൾക്കാണ്‌ സഹകരണ ബാങ്കുകൾ വീടു നിർമിച്ച്‌ നൽകിയത്‌. നീതി സ്‌റ്റോറുകൾ, മെഡിക്കൽ സ്‌റ്റോറുകൾ, ആംബുലൻസുകൾ , കാർഷിക മേഖല, സംരംഭക മേഖല തുങ്ങി ജനങ്ങൾക്ക്‌ ആശ്വാസമേകി നിരവധി സേവനങ്ങൾ ഏറ്റെടുക്കുന്നുണ്ട്‌. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സഹകരണ മേഖലയെ തകർക്കാനാണ്‌  കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും  യുഡിഎഫിന്റെയും ഒരു വിഭാഗം മാധ്യമങ്ങൾക്കും ശ്രമം. എന്നാൽ സർക്കാർ സഹകരണമേഖലയെ സംരക്ഷിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ചതോടെ എല്ലാം തകർന്നടിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top