26 April Friday

ജനകീയ പ്രതിരോധ ജാഥ: 
സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

 നന്തിക്കര 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും എതിരായി സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു.  കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.  ലോക്കൽ സെക്രട്ടറി പി ആർ രാജൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ഇ കെ അനൂപ്, നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു, എ രാജീവ്‌ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ: പി ആർ രാജൻ (ചെയർമാൻ), ടി ആർ ലാലു (കൺവീനർ).
 ചാലക്കുടിയിൽ നൽകുന്ന സ്വീകരണത്തിൽ സിപിഐ എം കൊടകര സൗത്ത്‌ ലോക്കൽ കമ്മിറ്റി  സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി എം ബബീഷ് അധ്യക്ഷനായി. പി ആർ പ്രസാദൻ, വി കെ മുകുന്ദൻ, എ സി വേലായുൻ, ശ്യാംഭവി രാജൻ, കെ ജി രജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സി എം ബബീഷ് (ചെയർമാൻ),  വി കെ മുകുന്ദൻ (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top