26 April Friday

കൊച്ചിൻ ദേവസ്വം ബോർഡ്‌ പിറന്നാൾ വിളംബരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കൊച്ചിൻ ദേവസ്വം ബോഡിന്റെ 73----–-ാം പിറന്നാൾ ആഘോഷത്തിന്‌ മുന്നോടിയായി നടന്ന വിളംബരം

തൃശൂർ
കൊച്ചിൻ ദേവസ്വം ബോർഡ്‌ പിറന്നാൾ വിളംബരം വടക്കുന്നാഥൻ ക്ഷേത്രമൈതാനിയിലെ നടുവിലാലിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്നു. ശക്തമായ മഴയെത്തുടർന്നാണ്‌ നഗരം ചുറ്റിയുള്ള ആഘോഷങ്ങൾ ചുരുക്കി നടുവിലാൽ തറയ്‌ക്കൽ വിളംബരം സംഘടിപ്പിച്ചത്‌. 
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വി നന്ദകുമാർ, മേയർ എം കെ വർഗീസ്, കമീഷണർ ആർ ആദിത്യ, വി എസ് സുനിൽകുമാർ,  ബോർഡ് അംഗങ്ങളായ എം ജി നാരായണൻ, വി കെ അയ്യപ്പൻ, ദേവസ്വം കമീഷണർ എൻ ജ്യോതി,  സെക്രട്ടറി പി ഡി ശോഭന, തന്ത്രി പുലിയന്നൂർ നാരായണൻ, കിഴക്കൂട്ട് അനിയൻ മാരാർ,  ടി എ സുന്ദർ മേനോൻ, വടക്കുമ്പാട്ട് നാരായണൻ, പറമേക്കാവ് ദേവസ്വം സെക്രട്ടറി വി രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി വിജയൻ, വടക്കുന്നാഥ  സമിതി പ്രസിഡന്റ്‌ പി പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ, സിഡിഇഒ സെക്രട്ടറി പി വി സജീവൻ, ജയ ഗോപാൽ  തുടങ്ങിയവർ പങ്കെടുത്തു. 
ശനിയാഴ്‌ച  രാവിലെ പത്തിന്‌ കൗസ്‌തുഭം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിൻ ദേവസ്വം ബോർഡ്‌ പിറന്നാളാഘോഷം ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top