26 April Friday
പ്ലാസ്മോണിക് ഗവേഷണം

ഉപകരണം നിർമിച്ച്‌ എൻജി. കോളേജ്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
തൃശൂർ
കേന്ദ്ര ഗവേഷണ സ്ഥാപനമായ സി-മെറ്റിന് വേണ്ടി  തൃശൂർ ഗവ. എൻജി. കോളേജ്‌ വിദ്യാർഥികൾ പ്ലാസ്മോണുകളെ കുറിച്ച ഗവേഷണത്തിന് സഹായകമായ ഉപകരണം വികസിപ്പിച്ചു. ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്മെന്റ്  വിഭാഗമാണ്‌  എസ്‌പിആർ ക്യാരക്ടറൈസേഷൻ അപ്പാരറ്റസ്‌ വികസിപ്പിച്ചത്‌.  
പ്ലാസ്മോണുകളെക്കുറിച്ചുള്ള ഗവേഷണത്തിന് സഹായകമായ ഉപകരണമാണ്  സർഫസ് പ്ലാസ്മോൺ റസണൻസ് (എസ്‌പിആർ).  കാരക്ടറൈസേഷൻ അപാരറ്റസ്,   ബയോസെൻസറുകൾ, ഗ്യാസ് സെൻസറുകൾ, സോളാർ പാനലുകൾ, ഹൈസ്പീഡ് ഡാറ്റ ട്രാൻസ്മിഷൻ എന്നിവക്കായി  പ്ലാസ്മോൺ അധിഷ്ഠിത ഉപകരണങ്ങൾ വ്യാപകമായി ഉപയോഗപ്പെടുന്നുണ്ട്. ഇത്തരം സെൻസറുകളിൽ ഉപയോഗിക്കാവുന്ന പദാർഥങ്ങളുടെ സ്വഭാവത്തെപ്പറ്റി പഠിക്കാനുള്ള സ്വയം പ്രവർത്തിക്കുന്ന ഉപകരണമാണ്    ട്രേഡ് ഇൻസ്​ട്രക്ടർ എൻ സജിത് കുമാർ,  ഇലക്​ട്രോണിക്സ് കോഴ്സ് കഴിഞ്ഞ അക്ഷര സൂസൻ ഷാജു, പി എം ഉദ്ദവ്,    പഠിച്ചുകൊണ്ടിരിക്കുന്ന  ആർ ഇന്ദ്രജിത് എന്നിവർ ചേർന്ന് യാഥാർഥ്യമാക്കിയത്.   മന്ത്രി ആർ ബിന്ദുവിൽനിന്ന്‌  സി മെറ്റ്‌ സീനിയർ സയന്റിസ്‌റ്റ്‌ ഡോ. എസ് എൻ പോറ്റി ഉപകരണം ഏറ്റുവാങ്ങി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top