09 May Thursday

പോളിടെക്‌നിക്‌ തെരഞ്ഞെടുപ്പിൽ 
എസ്എഫ്‌ഐക്ക്‌ മിന്നും ജയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കുന്നംകുളം പോളിടെക്നിക്കിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

തൃശൂർ
ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന ഏഴ്‌ കോളേജുകളിൽ ഏഴും എസ്എഫ്ഐ യൂണിയൻ നേടി. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , തൃപ്രയാർ ശ്രീരാമ പോളിടെക്നിക്‌ , ആമ്പല്ലൂർ ത്യാഗരാജ പോളിടെക്നിക് , കുന്നംകുളം ഗവ.പോളിടെക്നിക്‌ ചേലക്കര ഗവ. പോളിടെക്നിക്ക്  നെടുപുഴ വനിതാ പോളിടെക്നിക്‌ കൊരട്ടി ഗവ. പോളിടെക്നിക്‌ കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിജയിച്ചത്. കെഎസ്‌യു, എബിവിപി, എഐഎസ്എഫ് തുടങ്ങിയ സംഘടനകൾ തകർന്നു. സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർഥികളെയും  പ്രവർത്തകരേയും  ജില്ലാ പ്രസിഡന്റ്‌ ജിഷ്ണു സത്യൻ സെക്രട്ടറി ഹസ്സൻ മുബാറക്ക് എന്നിവർ അഭിവാദ്യം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top