27 April Saturday

സ്പിക് മാക്കെ സമേതം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

സ്പിക് മാകെ സമേതം നൃത്ത ശിൽപ്പശാല സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

ചേർപ്പ് - 
പാരമ്പര്യ കലകളെയും സംസ്‌കാരത്തെയും അറിയാനും പഠിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കി ജില്ലയിലെ 60  സ്കൂളുകളിൽ സംഘടിപ്പിച്ച സ്പിക് മാക്കെ നൃത്ത ശിൽപ്പശാലയ്ക്ക് കോടന്നൂർ സെന്റ്‌ ആന്റണീസ് യു പി സ്കൂളിൽ സമാപനമായി. ഒഡീസി നർത്തകി അനന്യ പരീദയെ ആദരിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. പാറളം പഞ്ചായത്ത് പ്രസിഡന്റ്‌ സുബിത സുഭാഷ് അധ്യക്ഷയായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, സ്പിക് മാകെ സംസ്ഥാന കോർഡിനേറ്റർ ഉണ്ണി വാര്യർ, ചേർപ്പ് എഇഒ സുനിൽകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയിംസ് പി പോൾ, കെ പ്രമോദ്, പ്രധാന അധ്യാപിക സ്മിത സെബാസ്റ്റ്യൻ, സി യു ഉദയൻ എന്നിവർ സംസാരിച്ചു.
ഷിപ്ര ജോഷി,   സൃഷ്ടി ജുനർക്കർ ( കഥക്‌) ,അനന്യ പരീദ(ഒഡീസി),   മഞ്‌ജു  വി നായർ,  തീർഥ പൊതുവാൾ(ഭരതനാട്യം), ഡോ. കൃഷ്‌ണ പ്രിയ (മോഹിനിയാട്ടം) എന്നീ  പ്രശസ്‌ത  നർത്തകിമാരാണ്‌  കുട്ടികൾക്കു മുന്നിൽ എത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top