27 April Saturday

പരിയാരം പഞ്ചായത്തില്‍ അനധികൃതമായി തണ്ണീര്‍ത്തടം നികത്തുന്നതായി പരാതി

സ്വന്തം ലേഖകൻUpdated: Friday Dec 3, 2021
 
ചാലക്കുടി
പരിയാരം പഞ്ചായത്തിൽ അനധികൃതമായി തണ്ണീർത്തടം നികത്തുന്നതായി പരാതി. പഞ്ചായത്തിലെ രണ്ടാം വാർഡായ കുറ്റിക്കാട് പെരുമ്പതോട് പ്രദേശത്താണ് തണ്ണീർത്തടം നികത്തുന്നത്. ചെറിയൊരു മഴ പെയ്താൽപോലും വെള്ളം നിറയുന്ന തണ്ണീർത്തടമാണ് ഇപ്പോൾ നികത്താൻ ശ്രമിക്കുന്നത്. തണ്ണീർത്തടം നികത്തിയാൽ മഴക്കാലത്ത് റോഡ് പൂർണമായും വെള്ളത്തിലാകും. മണ്ണും കരിങ്കൽ വേസ്‌റ്റുമിട്ടാണ് നികത്താൻ ശ്രമിക്കുന്നത്. ഡിവൈഎഫ്‌ഐ പരിയാരം മേഖലാ കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടർന്ന് വില്ലേജ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ നിർത്തിവയ്‌പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top