26 April Friday

ഇത്‌ കോവിഡുകാല തിരഞ്ഞെടുപ്പ്‌; വീട്ടിലെത്തും ബാലറ്റ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

തൃശൂർ
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരുമായ സ്‌പെഷ്യൽ വോട്ടർമാർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യൽ ബാലറ്റുകളുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. ആദ്യദിനത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഹോം ഐസൊലേഷനിൽ കഴിയുന്നവർക്കാണ് ഉദ്യോഗസ്ഥർ നേരിട്ട് ബാലറ്റുകൾ എത്തിച്ചത്‌. അതത് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റുകൾ തിരികെ നൽകാം. 
ഈ  ബാലറ്റുകൾ അതത് റിട്ടേണിങ്‌ ഓഫീസർമാർക്ക് കൈമാറും. വോട്ട് രേഖപ്പെടുത്താതെ പിന്നീട് തപാലിൽ അയക്കാൻ താൽപ്പര്യപ്പെടുന്ന വോട്ടർമാർക്ക് ഈ വിവരം രേഖാമൂലം ഉദ്യോഗസ്ഥരെ അറിയിക്കാം. ഒരു സ്‌പെഷ്യൽ പോളിങ്‌ ഓഫീസർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, രണ്ട് സ്‌പെഷ്യൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരാണ് ബാലറ്റ് വിതരണസംഘത്തിലുണ്ടാവുക. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും പിപിഇ കിറ്റുകൾ ധരിച്ചുമാണ് ഉദ്യോഗസ്ഥർ ബാലറ്റുകൾ വിതരണം ചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top